Saturday, October 31, 2015

രാജ്യസ്നേഹം

അമേരിക്കയുടെ 35 മത് പ്രസിഡണ്ട്‌ ആയ ജോണ്‍ എഫ് കെന്നഡി .. 1961  മെയ്‌ 25  ആം തീയതി അമേരിക്കൻ കോണ്‍ഗ്രസിനെ അഭിസംബോദന ചെയ്ത് സംസാരിക്കവെ
പറഞ്ഞു

I believe that this nation should commit itself to achieving the goal, before this decade is out, of landing a man on the moon and returning him safely to the earth


ദേശ സ്നേഹികളായ ശാസ്ത്രജ്ഞന്മാരും .. എഴുത്തുകാരും.. മാധ്യമങ്ങളും ഇതിൽ അദ്ദേഹം പറഞ്ഞ ലക്‌ഷ്യം മാത്രമാണ് കേട്ടത് .. പത്ത് വര്ഷം തികയുന്നതിനു മുൻപേ അവർ ലക്‌ഷ്യം കൈ വരിച്ചു .. ആദ്യമായി ചന്ദ്രനിൽ കാലു കുത്തിയ രാജ്യം അമേരിക്കയായി മാറി .. ചന്ദ്ര പ്രതലത്തിൽ അമേരിക്കൻ പതാക അന്തരീക്ഷമില്ലാത്തത് കൊണ്ട്  പാറാൻ കഴിഞ്ഞില്ലെങ്കിലും തയ്യാറാക്കിയ "7 " ആകൃതിയിൽ ഉള്ള വടിയിൽ വിരിഞ്ഞു കിടന്നു

ലോകം മുഴുവൻ അമെരിക്കയെക്കുറിച്ച്  അഭിമാനിച്ച നിമിഷം ..

ഞാൻ ആലോചിക്കുന്നു ഇത് ഇപ്പോൾ എങ്ങാനും നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോഡി പാർലമെന്റിൽ പറഞ്ഞിരുന്നെങ്കിൽ

മാധ്യമങ്ങൾ എന്താവും ഒരു പ്രധാന മന്ത്രിയുടെ പ്രസംഗത്തിൽ നിന്നും അടർത്തി എടുക്കുന്നത്

man on the mars and returning him safely to the earth

പുരുഷാധിപത്യത്തിന്റെ പ്രതീകമായ മനുസ്മൃതിയിൽ നിന്ന് ആവേശം ഉൾ കൊണ്ട് ആര്യ സംസ്കാരത്തിന്റെ കാടാൻ സംസ്കാരം മനസ്സിൽ ഉൾക്കൊള്ളുന്ന പ്രധാനമന്ത്രി .. ഒരു പുരുഷന് മാത്രമേ ചന്ദ്രനിൽ പോവാൻ അധികാരം ഉള്ളൂ  എന്ന് വ്യക്തമാക്കിയിരിക്കുന്നു ..


സ്ത്രീകൾ വെറുക്കപ്പെട്ടവരോ ? മനോരമ
അബലകൾക്ക് അടുക്കള മാത്രം .  പീപ്പിൾ
മനുസ്മൃതി ഭരണഘടന ആവുമ്പോൾ . മീഡിയ വണ്‍
Can women at least go to mars to escape from India . അർനബ് ഗോസ്വാമി

ചൊവ്വയുടെ  പ്രതിമ നിർമ്മിച്ച് അതിൽ പെണ്‍കുട്ടികളെ കയറ്റി എം ബി രാജേഷ്‌ വക പ്രതിഷേധ സമരം

പ്രധാന മന്ത്രി എന്തിന് മൌനം പാലിക്കുന്നു .. ??

അവസാനം ആ വിവാദം ഒന്ന് കഴിഞ്ഞ് പ്രധാന മന്ത്രി ഇതിനെ തിരുത്തിയാൽ


അവസാനം പ്രധാനമന്ത്രി തിരുത്തി :  മനോരമ
ചൊവ്വാ സമരം വൻ വിജയം : ദേശാഭിമാനി , പീപ്പിൾ
ഭരണഘടന ജയിച്ചു മനുസ്മൃതി തോറ്റു : മീഡിയ വണ്‍


അതിനു ശേഷം വിവാദം ഒന്നടങ്ങി ബിൽ പർലമെന്റ് പാസാക്കിയാൽ

അപ്പോൾ മാത്രം  വരുന്ന ഒരു കൂട്ടം ജീവികൾ ആണ് പട്ടിണിപ്പാവങ്ങൾ

മനുഷ്യന്  ഒരു നേരത്തെ ആഹാരം കഴിക്കാനില്ലാത്ത നാട്ടിൽ കോടികൾ മുടക്കി ചൊവ്വയിൽ പോവുന്നു ..

സ്ഥിരം പല്ലവി തുടരുന്നു .. അടുത്ത 50  വർഷം കഴിഞ്ഞു എല്ലാ രാജ്യവും  ഇന്ത്യാക്കാരായ എൻജിനീയർ മാരുടെ സഹായത്തോടെ  ചൊവ്വയിലേക്ക് യഥേഷ്ടം പോയി വരുമ്പോൾ .. ഇന്ത്യ വളരെ കഷ്ടപ്പെട്ട് ചൊവ്വയിൽ പോയി വരുന്നു ..

മലയാളി പത്രം വായിച്ച് സ്ഥിരം പല്ലവി തുടരുന്നു  സായിപ്പ് ബുദ്ധിമാൻ ... നമുക്ക് ഇതൊക്കെ പറ്റുമോ ..

ഞാൻ തുറന്നു പറഞ്ഞോട്ടെ ഇന്ത്യയിൽ ആകെ രണ്ടു മതങ്ങളെ ഉള്ളൂ ..

 രാജ്യസ്നേഹികൾ ..
 രാജ്യദ്രോഹികൾ .

അവർ തമ്മിൽ മാത്രമേ കലഹവും  ഉള്ളൂ ....

വാൽക്കഷ്ണം : അതെ  രാജ്യസ്നേഹി ആയത് കൊണ്ട് തന്നെ ആണ് ഞാൻ അമേരിക്കയിൽ ഇരിക്കുന്നത്.