Saturday, October 31, 2015

രാജ്യസ്നേഹം

അമേരിക്കയുടെ 35 മത് പ്രസിഡണ്ട്‌ ആയ ജോണ്‍ എഫ് കെന്നഡി .. 1961  മെയ്‌ 25  ആം തീയതി അമേരിക്കൻ കോണ്‍ഗ്രസിനെ അഭിസംബോദന ചെയ്ത് സംസാരിക്കവെ
പറഞ്ഞു

I believe that this nation should commit itself to achieving the goal, before this decade is out, of landing a man on the moon and returning him safely to the earth


ദേശ സ്നേഹികളായ ശാസ്ത്രജ്ഞന്മാരും .. എഴുത്തുകാരും.. മാധ്യമങ്ങളും ഇതിൽ അദ്ദേഹം പറഞ്ഞ ലക്‌ഷ്യം മാത്രമാണ് കേട്ടത് .. പത്ത് വര്ഷം തികയുന്നതിനു മുൻപേ അവർ ലക്‌ഷ്യം കൈ വരിച്ചു .. ആദ്യമായി ചന്ദ്രനിൽ കാലു കുത്തിയ രാജ്യം അമേരിക്കയായി മാറി .. ചന്ദ്ര പ്രതലത്തിൽ അമേരിക്കൻ പതാക അന്തരീക്ഷമില്ലാത്തത് കൊണ്ട്  പാറാൻ കഴിഞ്ഞില്ലെങ്കിലും തയ്യാറാക്കിയ "7 " ആകൃതിയിൽ ഉള്ള വടിയിൽ വിരിഞ്ഞു കിടന്നു

ലോകം മുഴുവൻ അമെരിക്കയെക്കുറിച്ച്  അഭിമാനിച്ച നിമിഷം ..

ഞാൻ ആലോചിക്കുന്നു ഇത് ഇപ്പോൾ എങ്ങാനും നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോഡി പാർലമെന്റിൽ പറഞ്ഞിരുന്നെങ്കിൽ

മാധ്യമങ്ങൾ എന്താവും ഒരു പ്രധാന മന്ത്രിയുടെ പ്രസംഗത്തിൽ നിന്നും അടർത്തി എടുക്കുന്നത്

man on the mars and returning him safely to the earth

പുരുഷാധിപത്യത്തിന്റെ പ്രതീകമായ മനുസ്മൃതിയിൽ നിന്ന് ആവേശം ഉൾ കൊണ്ട് ആര്യ സംസ്കാരത്തിന്റെ കാടാൻ സംസ്കാരം മനസ്സിൽ ഉൾക്കൊള്ളുന്ന പ്രധാനമന്ത്രി .. ഒരു പുരുഷന് മാത്രമേ ചന്ദ്രനിൽ പോവാൻ അധികാരം ഉള്ളൂ  എന്ന് വ്യക്തമാക്കിയിരിക്കുന്നു ..


സ്ത്രീകൾ വെറുക്കപ്പെട്ടവരോ ? മനോരമ
അബലകൾക്ക് അടുക്കള മാത്രം .  പീപ്പിൾ
മനുസ്മൃതി ഭരണഘടന ആവുമ്പോൾ . മീഡിയ വണ്‍
Can women at least go to mars to escape from India . അർനബ് ഗോസ്വാമി

ചൊവ്വയുടെ  പ്രതിമ നിർമ്മിച്ച് അതിൽ പെണ്‍കുട്ടികളെ കയറ്റി എം ബി രാജേഷ്‌ വക പ്രതിഷേധ സമരം

പ്രധാന മന്ത്രി എന്തിന് മൌനം പാലിക്കുന്നു .. ??

അവസാനം ആ വിവാദം ഒന്ന് കഴിഞ്ഞ് പ്രധാന മന്ത്രി ഇതിനെ തിരുത്തിയാൽ


അവസാനം പ്രധാനമന്ത്രി തിരുത്തി :  മനോരമ
ചൊവ്വാ സമരം വൻ വിജയം : ദേശാഭിമാനി , പീപ്പിൾ
ഭരണഘടന ജയിച്ചു മനുസ്മൃതി തോറ്റു : മീഡിയ വണ്‍


അതിനു ശേഷം വിവാദം ഒന്നടങ്ങി ബിൽ പർലമെന്റ് പാസാക്കിയാൽ

അപ്പോൾ മാത്രം  വരുന്ന ഒരു കൂട്ടം ജീവികൾ ആണ് പട്ടിണിപ്പാവങ്ങൾ

മനുഷ്യന്  ഒരു നേരത്തെ ആഹാരം കഴിക്കാനില്ലാത്ത നാട്ടിൽ കോടികൾ മുടക്കി ചൊവ്വയിൽ പോവുന്നു ..

സ്ഥിരം പല്ലവി തുടരുന്നു .. അടുത്ത 50  വർഷം കഴിഞ്ഞു എല്ലാ രാജ്യവും  ഇന്ത്യാക്കാരായ എൻജിനീയർ മാരുടെ സഹായത്തോടെ  ചൊവ്വയിലേക്ക് യഥേഷ്ടം പോയി വരുമ്പോൾ .. ഇന്ത്യ വളരെ കഷ്ടപ്പെട്ട് ചൊവ്വയിൽ പോയി വരുന്നു ..

മലയാളി പത്രം വായിച്ച് സ്ഥിരം പല്ലവി തുടരുന്നു  സായിപ്പ് ബുദ്ധിമാൻ ... നമുക്ക് ഇതൊക്കെ പറ്റുമോ ..

ഞാൻ തുറന്നു പറഞ്ഞോട്ടെ ഇന്ത്യയിൽ ആകെ രണ്ടു മതങ്ങളെ ഉള്ളൂ ..

 രാജ്യസ്നേഹികൾ ..
 രാജ്യദ്രോഹികൾ .

അവർ തമ്മിൽ മാത്രമേ കലഹവും  ഉള്ളൂ ....

വാൽക്കഷ്ണം : അതെ  രാജ്യസ്നേഹി ആയത് കൊണ്ട് തന്നെ ആണ് ഞാൻ അമേരിക്കയിൽ ഇരിക്കുന്നത്.




Wednesday, February 11, 2015

സുധീരന്‍ കേജ്രിവാള്‍


 സുധീരന്‍  കേജ്രിവാള്‍



കണ്ടാല്‍ ആരും " ഇവന്‍ കൊള്ളാം  "  എന്ന് ഒറ്റ നോട്ടത്തില്‍ ഒരു  എന്ന് മനസ്സില്‍ വിചാരിക്കുന്ന   സ്പേസിഫിക്കെഷനുകളായ

ആറടി പൊക്കം,
സൈക്കള്‍ ടയറില്‍ ബലൂണ്‍ കെട്ടിയ പോലുള്ള ശബ്ദം
പാറ മസ്സില്‍ ,
മലയാള അക്ഷരം "ധ " പോലെ  വിരിഞ്ഞ മാറിടം
ഡൈനിങ്ങ്‌ ടേബിള്‍ കാലുകള്‍  പോലെ കടഞ്ഞ പാദം
കൂളിംഗ്‌ ഗ്ലാസ്
വില കൂടിയ ഡ്രസ്സ്‌
അടി പൊളി ഷൂസ്


ഇവയൊന്നും വേണ്ട ഒരു പുരുഷന്  രണ്ടു രണ്ടു വാക്ക് മാത്രം മതി എന്നാണു കോത പറയുന്നത്

സത്യം
ധൈര്യം


ഇത് കോത എപ്പോഴും വിചാരിക്കുന്നതാണെങ്കിലും  .. ഡല്‍ഹി ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ ഇത് രണ്ടു മാത്രം കൈമുതല്‍  ഉള്ള ഒരു പുരുഷനെ  കണ്ടു

" അരവിന്ദ് കേജരിവാള്‍ "

എന്താ എപ്പോ ഇങ്ങനെ തോന്നാന്‍ എന്നാല്‍

വോട്ടെടുപ്പിന് കുറച്ച് ദിവസം മുന്‍പ് ഡല്‍ഹി ഇമാം ഒരു അലക്ക് അലക്കി

 .. ന്യൂനപക്ഷങ്ങള്‍ മുഴുവന്‍ കേജരിവാളിനു വോട്ടു ചെയ്യണം ..

നമ്മുടെ ഉമ്മന്‍ ചാണ്ടി ചേട്ടനും .. പിന്നരായിയും ഒക്കെ ആഹ്ലാദം കൊണ്ട്  ഉറഞ്ഞു തുള്ളുന്ന ഓഫര്‍

ആഹ്ലാദം ഉള്ളിലൊതുക്കി " ആരുടേയും വോട്ട് വേണ്ടെന്നു പറയില്ല " എന്നൊക്കെ പറഞ്ഞു നാണം കുണുങ്ങി നിന്നേനെ .. ചെന്നിത്തല ഒക്കെ

പക്ഷെ ഇമാമിന്‍റെ ശുപാര്‍ശ യിലൂടെ ഉള്ള ഒരു വോട്ടും എനിക്ക് വേണ്ട എന്ന് പറയാന്‍ കാണിച്ച ആ ധൈര്യം  സമ്മതിച്ചേ മതിയാവൂ ... പഹയാ .. നീ സുലൈമാന്‍ അല്ല ..

ഭാരതം ഒരു അത്ഭുതം ആണ് .  വിവിധ മതങ്ങള്‍ ജാതികള്‍.. സംസ്കാരങ്ങള്‍  .. പരസ്പരം ചേര്‍ന്ന് വിഷു  ക്രിസ്മസ് റംസാന്‍ ചേര്‍ന്ന് ആഘോഷിച്ച് ..  ലോകത്തിനു മുഴുവന്‍ മാതൃക ആവുന്ന  ജനത.

നമുക്ക് ചിന്തിച്ചു നോക്കാം ഈ പുണ്യ ദേശത്ത്   എപ്പോള്‍ ആണ്  മതത്തിന്‍റെ പേരില്‍  കലഹം ഉണ്ടാവുന്നത് .. മതം അതിന്റെ ആദ്ധ്യാത്മികത വിട്ട് ഭരണം ലക്ഷ്യമാക്കുമ്പോള്‍ ആണ്. അപ്പോള്‍ തന്നെ ആണ് അതിന് ചേതനയും  നഷ്ടമാകുന്നത് ..

മത പുരോഹിതര്‍ തനി രാഷ്ട്രീയ വില പേശലുകാര്‍ ആവുന്നു
മതം ആളെ കൂട്ടാന്‍ ഒരു മാര്‍ഗ്ഗം ആകുന്നു
ഉത്സവങ്ങള്‍ മസ്സില്‍ കാണിക്കാനുള്ള വേദികള്‍ ആവുന്നു

കേരളത്തില്‍ ഇപ്പോള്‍ ഉള്ള കുറെ " ഇമാം " മോഡല്‍ രാഷ്ട്രീയക്കാ രേ ഞാന്‍ പറയാം .. ഇത് എന്റെ മാത്രം അഭിപ്രായം ആണ് ..

സുകുമാരന്‍ നായര്‍
വെള്ളാപ്പള്ളി
ഹിന്ദു മഹാ സഭ
കാന്തപുരം മുസല്യാര്‍
ഫാദര്‍ തെലകാട്ട്
കെ സി ബി സി
കാത്തോലിക്കാ സഭ
പുലയ മഹാ സഭ


ഇവരുടെ എല്ലാം മതങ്ങള്‍ വേറെ വേറെ ആണെങ്കിലും .. തനതായ രാഷ്ട്രീയം ഉണ്ടെങ്കിലും  ഒരു സമാനത ഉണ്ട്

ഒരു കാലത്തും അവരുടെ  രാഷ്ട്രീയം വ്യക്തമാക്കില്ല
തിരഞ്ഞെടുപ്പിന് മുന്‍പ് എല്ലാവരെയും ഒന്ന്‍ പേടിപ്പിക്കും
തിരഞ്ഞെടുപ്പിന് തോറ്റ പാര്‍ട്ടിയെ തോല്‍പ്പിച്ചത് ഞങ്ങള്‍
തിരഞ്ഞെടുപ്പിന് ജയിച്ച പാര്‍ട്ടിയെ ജയിപ്പിച്ചത് ഞങ്ങള്‍

കേട്ടാല്‍ തോന്നും ഇവര്‍ പറയുന്നത് കേട്ട് ആണ് ജനം പോയി വോട്ട് ചെയ്യുന്നത് എന്ന് ... അങ്ങനെ അല്ല എന്ന് അവര്‍ക്കും അറിയാമെങ്കിലും .. ചുമ്മാ  കിട്ടുന്നതല്ലേ .. എന്തിനു കളയണം ?


കേരളത്തിലെ  സുധീര രാഷ്ട്രീയക്കാര്‍  ഈ ചുളുവില്‍ വില അടിച്ചു മാറ്റുന്ന മത മേലാളന്മാരെ  തള്ളി പറയാത്തടത്തോളം .. ഇവരെല്ലാം ഈ പേടിപ്പിക്കല്‍ രാഷ്ട്രീയം തുടരും ..

അവിടെ ആണ് കേജരിവാള്‍ വ്യത്യസ്തന്‍ ആയത് .. എനിക്ക് ന്യൂനപക്ഷം എന്ന തരം തിരിവ് വോട്ടു വേണ്ട എന്ന് ഉറക്കെ പറഞ്ഞപ്പോള്‍ .. കേജരിവാളിനു ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ആ മത വിഭാഗത്തില്‍ നിന്നുള്ള  ജനങ്ങള്‍ നല്‍കി . അവസാനം ചമ്മിയത് ഇമാം .. കാരണം ഇമാം പറഞ്ഞത് കേള്‍ക്കാന്‍ നടക്കുന്ന അടിമകള്‍ അല്ല ഞങ്ങള്‍ .. എന്ന് ജനം ഉറക്കെ പറയുക ആയിരുന്നു .. അതിന് ഇടയാക്കിയത് കേജരിവാള്‍ എന്ന മനുഷ്യന്‍റെ സത്യവും ധൈര്യവും ആണ് എന്ന് സമ്മതിച്ചേ പറ്റൂ.


വാല്‍ കഷ്ണം :

മത വിഭാഗം പോകട്ടെ .. ബാര്‍ മുതലാളി മാരുടെ വോട്ടു വേണ്ട എന്ന് പാവം സുധീരന്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തോട്  ഉണ്ടായ പാര്‍ട്ടിയില്‍ ഉള്ളവരുടെ എതിര്‍പ്പ് മാത്രം കണ്ടാല്‍ മതി വട്ട പൂജ്യത്തില്‍ ആ പാര്‍ട്ടി എങ്ങനെ എത്തി എന്ന് മനസ്സിലാക്കാന്‍

വാര്‍ത്ത ലിങ്ക്

http://expresskerala.com/?p=15721











Thursday, January 8, 2015

വായില്‍ തോന്നിയത്

ലോക പ്രശസ്ത മനശാസ്ത്രജ്ഞനും നമ്മുടെ മണിച്ചിത്രത്താഴിലെ ഡോക്ടർ  സണ്ണിയുടെ  പ്രോഫെസ്സറും ആയ മിസ്റ്റർ  ബ്രാഡ്ലി യുടെ അഭിപ്രായത്തിൽ ലോകത്തിൽ മനുഷ്യർ നാല് തരം  ഉണ്ട്

വിവരിക്കാൻ എളുപ്പം ഇംഗ്ലീഷ് ആയത് കൊണ്ട് ഞാൻ മലയാളത്തിൽ എഴുതാം .. നിങ്ങൾക്ക് മനസ്സിലാവണമല്ലൊ

1) അമിയബിൾ

ഉള്ളതിൽ ഏറ്റവും  ഡീസെന്റ്‌  പെരുമാറ്റം. പൊതുവെ  എല്ലാ കാര്യങ്ങളിലും, ഇന്നലെ കല്യാണം കഴിച്ചു വന്ന  പുതു പെണ്ണിന്റെ എളിമയും ക്ഷമയും. പൊതുവെ എല്ലാത്തിനോടും ചെറിയ അലസത .. ഞാനായിട്ട് ഇപ്പൊ ഇതൊക്കെ നന്നാക്കിയിട്ട് ആര് നന്നാവാനാ എന്ന ഭാവം . എവിടെയും ചേർന്ന് പോവും എന്ന് പറയുന്നത് ഇവരെ ആണ് .. മിക്കവാറും എല്ലാ മനുഷ്യരും ജനിക്കുമ്പോൾ  അമിയബിൾ ആയിരിക്കും ലോകം ആണ് അവരെ മാറ്റുന്നത് ..

2) എക്സ്പ്രെസ്സിവ്

രാവിലെ ഇവരെ കാണുമ്പോൾ തന്നെ നമുക്ക് പാലിൽ ജീവന ടോണ്‍ കലക്കിയ  ഒരു ഊർജ്ജം  ആണ് ..നാവു കൊണ്ട് ജീവിക്കുന്നവർ . സംസാരിക്കാൻ വിഷയങ്ങൾക്ക് ഇവർക്ക്  ഒരു പഞ്ഞവും ഇല്ല .. ഇതൊക്കെ എവിടുന്നു വരുന്നു എന്ന് തോന്നി പോവും .അടിയിൽ  ഫ്രൂട്ട് ഓഫ് ലൂം കമ്പനിയുടെ ജട്ടി ഇട്ടാലും  .. പോളോ റാൽഫ് ഷർട്ട്‌  .. എക്സ്പ്രസ്സ്‌ ജീൻസ് ആയിരിക്കും ഇവരുടെ പുറം  വേഷം. ഒരാളെ കൊണ്ട് ഒരു കാര്യം ചെയ്യിക്കാൻ ഇവർക്കുള്ള സാമർത്ഥ്യം അപാരമാണ് .. വായിട്ടലയ്ക്കുക അല്ലാതെ  കാര്യമായി ഒന്നും ചെയ്യാൻ ഇവരെ കൊണ്ട് കഴിയാറില്ല. അത് കൊണ്ട് തന്നെ ഇവരെ ആദ്യം കാണുമ്പോൾ ഉള്ള ബഹുമാനം പിന്നീട് ഉണ്ടാവാറില്ല

3) അനലറ്റിക്കൽ

സ്വന്തം വയസ്സ് വരെ ദിവസവും മണിക്കൂറും മിനിട്ടും ചേർത്തു പറയുന്ന ഇവർ .. നന്നായി ചിന്തിച്ചു മാത്രം ഉത്തരം പറയുന്നവർ ആണ് . ഇവരെ കൊണ്ട് മാത്രമാണ് സമൂഹത്തിൽ ഒരു കാര്യം നല്ല രീതിയിൽ പൂർത്തി ആവുന്നത്. പക്ഷെ ആരെ കൊണ്ടും ഒന്നും ചെയ്യിക്കാൻ ഇവർക്ക്  കഴിയില്ല .. ചെയ്യേണ്ട ആൾ അത് മനസ്സിലാക്കുന്നതിനു   മുൻപേ ഇവർ അത് ചെയ്ത് തീര്ക്കും .. ഒന്നിനും ഇവരായിട്ട് മുന്നിട്ടിറങ്ങില്ല .. ചെയ്യുന്നെങ്കിൽ വെടിപ്പായി അല്ലെങ്കിൽ ഞാൻ  ഇല്ല എന്നുള്ള മൊട സമീപനം ആയിരിക്കും ഇവർക്ക് . അഹങ്കാരം ഇവരുടെ കൂടെപ്പിറപ്പാണ് ..

4) ഡ്രൈവർ

പേര് പോലെ തന്നെ എല്ലാ കാര്യത്തിനും  മുന്നിട്ടിറങ്ങാൻ ഇവർ റെഡി ആണ് .. പക്ഷെ ചെയ്യുക മാത്രം അവനവനു  തോന്നിയ പോലെ ആണ് . എല്ലാം തുടങ്ങും പക്ഷെ ഒന്നും  മുഴുമിപ്പിക്കില്ല .. ഒന്ന് തുടങ്ങി പാതി വഴി ആകുമ്പോൾ ബോർ അടിക്കും .. പിന്നെ വേറെ നോക്കും .. പിന്നെ വേറെ .. അങ്ങനെ ജീവിതത്തിൽ പല വഴി സഞ്ചരിക്കും .. പക്ഷെ ഒന്നിലും പ്രശസ്തൻ ആവില്ല . ഇവർ തുടങ്ങുന്ന പലതും കൂടെ ഉള്ള അനലറ്റിക്കൽ എടുത്ത് മുഴുമിപ്പിക്കും എങ്കിലും .. ക്രെഡിറ്റ്‌  എക്സ്പ്രെസ്സിവ് അടിച്ചെടുക്കും എന്നതിനാൽ ഇവന്മാര് മൂന്നും തമ്മിൽ കൂടിയാൽ പിന്നെ തറ പൊളിറ്റിക്സ് ആയിരിക്കും .. ഇതിനിടയിൽ പാവം അമിയബിൾ " ഞാൻ ഇതിനൊന്നും ഇല്ലേ കാവിലമ്മേ " എന്ന് പറഞ്ഞ്  ഒതുങ്ങി ഇരിക്കും .

ബൈ ദി ബൈ .എന്റെ നിരീക്ഷണത്തിൽ . ഈ നാലിലും  അനലറ്റിക്കൽ  തന്നെ ആണ് കേമൻ .. ഏത് ടീമിലും അവന്മാര് ഉണ്ടെങ്കിലെ "സംഭവം " നടക്കൂ .. ലോക ജനതയിൽ 10 ശതമാനം മാത്രമായ ഇവർ വംശനാശ ഭീഷണിയിൽ ആണ് .

ഇവയൊന്നുമല്ല  ഇതിലൊന്നും പെടാതെ ഞാൻ തന്നെ റിസർച്ച് ചെയ്ത് കണ്ടെത്തിയ തരം വേറെയുമുണ്ട് ...


5 ) സക്രൂ ഡ്രൈവർ

ഇവർ ഒരു ദിവസം രാവിലെ  എല്ലാവരോടും മരം നടാൻ പറയും
ഇവരെ പിന്നെ മരം  നടാൻ വിളിച്ചാൽ .. ഇത് വെറും മരം അല്ലെ  തൈ ഇല്ലേ എന്ന് ചോദിക്കും
അശോക തൈ കൊടുത്താൽ .. ഇതിൽ ഒക്സിജെൻ ഇല്ല എന്ന് പറയും
ഒക്സിജെൻ ഉള്ള ആൽ മരം കൊടുത്താലോ .. ഇതൊക്കെ മരമാണോ
മരം നടാൻ  ഇനി മേലാൽ എന്നെ വിളിക്കരുത് ... എനിക്ക് വേറെ ജോലി ഉണ്ട് ..

പൊതുജനം .. പ്ലിംഗ് ..