ജീവിതം അങ്ങനെ ഓടിച്ചാടി പോയിരുന്ന സമയത്താണ് .. ഒരു തകർപ്പൻ സസ്പൻസ് സിനിമയ്ക്ക് ഇടയിലെ പരസ്യം പോലെ ഫ്ലൂ എന്ന വട്ടപ്പെരിൽ പരക്കെ അറിയപ്പെടുന്ന ഇൻഫ്ലുവൻസ എൻറെ ശരീരം കയ്യേറി വാഴ നട്ടത് . ഭാര്യക്ക് സൂര്യനിൽ നിന്നോ മറ്റോ ലഭിച്ച ഈ മാരണം വാർക്കപ്പണിക്ക് കോണ്ക്രീറ്റ് പാസ് ചെയ്യുന്നത് പോലെ കുടുംബത്തിൽ ഓരോരുത്തർക്കായി കിട്ടുകയായിരുന്നു.
ചെറുപ്പത്തിൽ പലപ്പോഴും ഒരു ദിവസം പനി പിടിച്ച് കിടക്കാൻ വഴിപാട് വരെ നേർന്നിട്ടുണ്ട് ..സ്കൂൾ , ട്യുഷൻ , തേങ്ങ പൊതിക്കൽ , കൊപ്ര സംഭരണം , ആട്ടൽ , പിണ്ണാക്ക് വിൽക്കൽ , പലചരക്ക് മേടിക്കൽ .. ഇവ എല്ലാത്തിൽ നിന്നും നമ്മളെ ഒഴിവാക്കണമെങ്കിൽ മിനിമം ഒരു 110 ഡിഗ്രി എങ്കിലും പനിച്ച് കിടക്കണമായിരുന്നു ..
ചർദ്ദി , അതിസാരം എന്നൊക്കെ പറഞ്ഞുള്ള ലോക്കൽ അസുഖങ്ങൾക്ക് പകരം "ഡിഫ്തീരിയ" , എന്നൊക്കെ പേരുകൾ ഉള്ള നാലാളോട് മാന്യമായി പറയാൻ കൂടി പറ്റിയ അസുഖങ്ങൾ തന്നെ വേണം എന്ന് എനിക്ക് നിർബന്ധം ആയിരുന്നു
പക്ഷെ എന്ത് പറയാൻ ! അക്കാലത്ത് മഴക്കാലം ആയാൽ കറക്കി കുത്തി ഒരു ചെറിയ പനി കിട്ടിയാൽ ആയി ... അത് ഒന്ന് സുഖം പിടിച്ചു വരുമ്പോഴേക്കും ഒരു ദിവസം കൊണ്ട് മാറുകയും ചെയ്യും..കാര്യം എന്തായാലും ഇക്കാര്യത്തിൽ എൻറെ ചേച്ചിയോട് എനിക്ക് കട്ട അസൂയ ആയിരുന്നു . പനി കിട്ടിയാൽ ഒന്നര ആഴ്ച കിടന്ന കിടപ്പിൽ പനിച്ച് കിടക്കും ...നെറ്റി തൊട്ടാൽ വെയിലത്ത് നിർത്തിയിട്ട ബൈക്കിൻറെ സീറ്റ് പോലുള്ള ചൂടും.. നല്ല അലുമിനിയം കുടത്തിൽ തലയിട്ട് ചുമയ്ക്കുന്നത് പോലെ നല്ല ബാസ് ഉള്ള ചുമയും . ചുരുക്കി പറഞ്ഞാൽ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ ഹോര്ളിക്സ് ഒന്നും തന്നിരുന്നില്ലെങ്കിലും ചെറുപ്പത്തിൽ അസുഖം മൂലം സ്കൂളിൽ പോവാൻ കഴിയായ്മ കഷ്ടി ആയിരുന്നു
പക്ഷെ പനിച്ച് കിടക്കുന്നെങ്കിൽ ചെറുപ്പത്തിൽ തന്നെ കിടക്കണം എന്ന് ഈ ഫ്ലൂ പിടിപെടലോടെ എനിക്ക് മനസ്സിലായി ..ഭാര്യ പിള്ള കുട്ടി പരാദീനങ്ങൾ ആവുകയും .. എല്ലാത്തിനും കൂടെ ഒരുമിച്ച് പനിക്കുകയും ചെയ്‌താൽ പിന്നെ "സ്വയം സേവകൻ" ആവുക എന്നല്ലാതെ .. മണിക്കൂർ ഇടവിട്ട് തലയിൽ തുണി തണുപ്പിച്ച് വയ്ക്കാനോ .. ചൂട് വെള്ളം തരാനോ .. എന്തിന് രോഗിക്ക് അത്യന്താപേക്ഷിതമായ നല്ല വാക്കുകൾ പോലും കിട്ടിക്കോളണം എന്നില്ല
അത് കൊണ്ട് തന്നെ എൻറെ ശരീരം ഞാൻ തന്നെ നോക്കണം എന്ന ഭാര്യയുടെ ആജ്ഞ പ്രകാരം ശരീരത്തിലേക്ക് ഒന്ന് ഓടിച്ച് നോക്കാൻ തീർമാനിച്ചു .. ശ്വാസകോശത്തിന്റെ ഇടത് ഭാഗത്തേക്ക് ചെവി ഫോക്കസ് ചെയ്തപ്പോൾ അവിടെ കെട്ടുപ്രായം തികഞ്ഞ രണ്ടു ഫ്ലു വൈറസുകൾ കോന്നി നിയോജക മണ്ഡലത്തിൽ അടൂർ പ്രകാശിൻറെ സ്ഥാനാർഥിത്വം ഡിസ്കസ് ചെയ്ത് കൊണ്ട് നിൽക്കുന്നു .. നല്ലൊരു ശരീരത്തിൽ വന്നതിൻറെ ത്രിൽ ആ മുഖത്തിൽ ഉണ്ടായിരുന്നു ..
അതിലൊരുത്തൻ പറയുന്നു .. ഇവിടെ വന്നു പെട്ടവർ ഒക്കെ രക്ഷപ്പെട്ടിട്ടുണ്ട് .. ഒരു ദിവസം കൊണ്ട് വർക്ക് വിസയും .. രണ്ടാം ദിവസം ഗ്രീൻ കാർഡും .. മൂന്നാം ദിവസം പൌരത്വം .. പിന്നെ മരിക്കുവോളം ഇവിടെ കഴിയാം
വൈറസ് 2 : വാവ് .. മരിക്കുവോളം .. അതായത് ഒരാഴ്ച ?? റിയലീ ?
വൈറസ് 1 : യെസ്
വൈറസ് 2 : പക്ഷെ ഇപ്പൊ എവിടെ നോക്കിയാലും നമ്മുടെ ആളുകളാ ..നീ എന്താ ആ കുട്ടിയുടെ ബോഡിയിൽ ട്രൈ ചെയ്യാതിരുന്നത് ...
വൈറസ് 1 : എന്താണാവോ നമ്മുടെ ആളുകൾ അവിടെ വിസ അപ്ലൈ ചെയ്യുമ്പോഴേ ക്യാൻസൽ ആവുകയാ ..ഇപ്പോൾ ഓരോ ശരീരങ്ങൾ ആയി നമ്മൾക്ക് വ്യാക്സീൻ വിലക്ക് ഏർപ്പെടുതുകയല്ലേ .. ചില വിരുതന്മാർ നുഴഞ്ഞു കയറുന്നുമുണ്ട് ( ചിരിക്കുന്നു ... )
വൈറസ് 1 : ബൈ ദ ബൈ നമ്മൾ ഇപ്പോൾ വന്നു പെട്ടിരിക്കുന്ന ശരീരം ഇമ്മിഗ്രന്റ്റ് ഫ്രണ്ട് ലീ ആണ് ..കാലങ്ങളായി അസുഖത്തിനു ഒന്നും മരുന്ന് കഴിക്കാത്തത് കൊണ്ട് ഇവിടെ ഉള്ളവർ എല്ലാം ഇമ്മിഗ്രന്റ്സ് ആണ് ..അത് കൊണ്ട് വലിയ കുഴപ്പം ഇല്ല
വൈറസ് 2 : പതുക്കെ പറ .. വയറിൽ കാലങ്ങളായി ജീവിക്കുന്ന ദഹന ബാക്ടീരിയകൾക്ക് നമ്മളെ അത്ര പഥ്യമല്ല .. അവർ കാണുമ്പോൾ ചിരിച്ച് കാണിക്കുമെങ്കിലും അവരുടെ ഉള്ളിൽ എല്ലാം ഉണ്ട്
വൈറസ് 1 : നമ്മൾ വന്നത് കാരണം അവന്മാരിൽ എത്ര എണ്ണത്തിനാ ജോലി പോയത് എന്നറിയാമോ .. ( ചിരിക്കുന്നു )
എടാ ഭയങ്കരാ ... അപ്പൊ അത് കാരണമാ രാവിലെ മുതൽ ഒന്നും കഴിക്കാൻ തോന്നാത്തത് . എൻറെ പാവം ബാക്ടീരിയകൾ .. പാലട കൂട്ടി സദ്യ ഉണ്ണുമ്പോൾ ഞാൻ അവയെ ഓർക്കാറില്ല ഞാൻ ഒന്ന് നിശ്വസിച്ച് തള്ളി ... സിനിമാ നടൻ മധുവിൻറെ ആക്ഷൻ കാണിച്ച് ..ബോംബ് പൊട്ടി തെറിച്ച പോലെ ഒന്ന് തുമ്മി ..
ചിന്ത ..
ശരീരത്തിലെ ഓരോ വൈറസുകളും ഈ നിമിഷത്തിൽ ചിന്തിക്കുന്നത് ഈ ശരീരം അവരുടെ വസ്തു ആണെന്നാണ്
അവർക്ക് മുന്നേ ഇവിടെ എത്തിയ ബാക്ടീരിയകൾ ആവട്ടെ ഇത് പണ്ട് തൊട്ടേ അവരുടെ വസ്തു എന്നും ..
ഫ്ലൂ വൈറസുകൾ ഇന്ന് അവരുടെതെന്ന് നിനയ്ക്കുന്ന ശരീരം ഒരാഴ്ച കഴിഞ്ഞാൽ അവരുടേത് ആവില്ല .. കാരണം ശരീരം എൻറെ ആണ്
അത് പോലെ തന്നെ അല്ലെ
ഞാൻ ഇപ്പോൾ എൻറെ എന്ന് നിനയ്ക്കുന്ന ശരീരം ഒരു നൂറു വർഷങ്ങൾക്കു ശേഷം എൻറെ ആവില്ല .. കാരണം ശരീരം പ്രകൃതിയുടെ ആണ്
എൻറെ ശരീരത്തിൽ എനിക്ക് ഉള്ള അത്ര തന്നെ അധികാരം പ്രകൃതി വൈറസുകൾക്കും നല്കിയിരിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു
ഒരു നല്ല തുമ്മൽ വന്നാൽ അത് തടയാൻ പോലും അധികാരമില്ലാത്ത ഒരു വസ്തുവിനെ ആണ് ഞാൻ ഇത് വരെ " ഞാൻ " എന്ന് വിളിച്ച് വന്നത് .. കഷ്ടം ..

No comments:
Post a Comment