ലോക പ്രശസ്ത മനശാസ്ത്രജ്ഞനും നമ്മുടെ മണിച്ചിത്രത്താഴിലെ ഡോക്ടർ സണ്ണിയുടെ പ്രോഫെസ്സറും ആയ മിസ്റ്റർ ബ്രാഡ്ലി യുടെ അഭിപ്രായത്തിൽ ലോകത്തിൽ മനുഷ്യർ നാല് തരം ഉണ്ട്
വിവരിക്കാൻ എളുപ്പം ഇംഗ്ലീഷ് ആയത് കൊണ്ട് ഞാൻ മലയാളത്തിൽ എഴുതാം .. നിങ്ങൾക്ക് മനസ്സിലാവണമല്ലൊ
1) അമിയബിൾ
ഉള്ളതിൽ ഏറ്റവും ഡീസെന്റ് പെരുമാറ്റം. പൊതുവെ എല്ലാ കാര്യങ്ങളിലും, ഇന്നലെ കല്യാണം കഴിച്ചു വന്ന പുതു പെണ്ണിന്റെ എളിമയും ക്ഷമയും. പൊതുവെ എല്ലാത്തിനോടും ചെറിയ അലസത .. ഞാനായിട്ട് ഇപ്പൊ ഇതൊക്കെ നന്നാക്കിയിട്ട് ആര് നന്നാവാനാ എന്ന ഭാവം . എവിടെയും ചേർന്ന് പോവും എന്ന് പറയുന്നത് ഇവരെ ആണ് .. മിക്കവാറും എല്ലാ മനുഷ്യരും ജനിക്കുമ്പോൾ അമിയബിൾ ആയിരിക്കും ലോകം ആണ് അവരെ മാറ്റുന്നത് ..
2) എക്സ്പ്രെസ്സിവ്
രാവിലെ ഇവരെ കാണുമ്പോൾ തന്നെ നമുക്ക് പാലിൽ ജീവന ടോണ്‍ കലക്കിയ ഒരു ഊർജ്ജം ആണ് ..നാവു കൊണ്ട് ജീവിക്കുന്നവർ . സംസാരിക്കാൻ വിഷയങ്ങൾക്ക് ഇവർക്ക് ഒരു പഞ്ഞവും ഇല്ല .. ഇതൊക്കെ എവിടുന്നു വരുന്നു എന്ന് തോന്നി പോവും .അടിയിൽ ഫ്രൂട്ട് ഓഫ് ലൂം കമ്പനിയുടെ ജട്ടി ഇട്ടാലും .. പോളോ റാൽഫ് ഷർട്ട് .. എക്സ്പ്രസ്സ് ജീൻസ് ആയിരിക്കും ഇവരുടെ പുറം വേഷം. ഒരാളെ കൊണ്ട് ഒരു കാര്യം ചെയ്യിക്കാൻ ഇവർക്കുള്ള സാമർത്ഥ്യം അപാരമാണ് .. വായിട്ടലയ്ക്കുക അല്ലാതെ കാര്യമായി ഒന്നും ചെയ്യാൻ ഇവരെ കൊണ്ട് കഴിയാറില്ല. അത് കൊണ്ട് തന്നെ ഇവരെ ആദ്യം കാണുമ്പോൾ ഉള്ള ബഹുമാനം പിന്നീട് ഉണ്ടാവാറില്ല
3) അനലറ്റിക്കൽ
സ്വന്തം വയസ്സ് വരെ ദിവസവും മണിക്കൂറും മിനിട്ടും ചേർത്തു പറയുന്ന ഇവർ .. നന്നായി ചിന്തിച്ചു മാത്രം ഉത്തരം പറയുന്നവർ ആണ് . ഇവരെ കൊണ്ട് മാത്രമാണ് സമൂഹത്തിൽ ഒരു കാര്യം നല്ല രീതിയിൽ പൂർത്തി ആവുന്നത്. പക്ഷെ ആരെ കൊണ്ടും ഒന്നും ചെയ്യിക്കാൻ ഇവർക്ക് കഴിയില്ല .. ചെയ്യേണ്ട ആൾ അത് മനസ്സിലാക്കുന്നതിനു മുൻപേ ഇവർ അത് ചെയ്ത് തീര്ക്കും .. ഒന്നിനും ഇവരായിട്ട് മുന്നിട്ടിറങ്ങില്ല .. ചെയ്യുന്നെങ്കിൽ വെടിപ്പായി അല്ലെങ്കിൽ ഞാൻ ഇല്ല എന്നുള്ള മൊട സമീപനം ആയിരിക്കും ഇവർക്ക് . അഹങ്കാരം ഇവരുടെ കൂടെപ്പിറപ്പാണ് ..
4) ഡ്രൈവർ
പേര് പോലെ തന്നെ എല്ലാ കാര്യത്തിനും മുന്നിട്ടിറങ്ങാൻ ഇവർ റെഡി ആണ് .. പക്ഷെ ചെയ്യുക മാത്രം അവനവനു തോന്നിയ പോലെ ആണ് . എല്ലാം തുടങ്ങും പക്ഷെ ഒന്നും മുഴുമിപ്പിക്കില്ല .. ഒന്ന് തുടങ്ങി പാതി വഴി ആകുമ്പോൾ ബോർ അടിക്കും .. പിന്നെ വേറെ നോക്കും .. പിന്നെ വേറെ .. അങ്ങനെ ജീവിതത്തിൽ പല വഴി സഞ്ചരിക്കും .. പക്ഷെ ഒന്നിലും പ്രശസ്തൻ ആവില്ല . ഇവർ തുടങ്ങുന്ന പലതും കൂടെ ഉള്ള അനലറ്റിക്കൽ എടുത്ത് മുഴുമിപ്പിക്കും എങ്കിലും .. ക്രെഡിറ്റ് എക്സ്പ്രെസ്സിവ് അടിച്ചെടുക്കും എന്നതിനാൽ ഇവന്മാര് മൂന്നും തമ്മിൽ കൂടിയാൽ പിന്നെ തറ പൊളിറ്റിക്സ് ആയിരിക്കും .. ഇതിനിടയിൽ പാവം അമിയബിൾ " ഞാൻ ഇതിനൊന്നും ഇല്ലേ കാവിലമ്മേ " എന്ന് പറഞ്ഞ് ഒതുങ്ങി ഇരിക്കും .
ബൈ ദി ബൈ .എന്റെ നിരീക്ഷണത്തിൽ . ഈ നാലിലും അനലറ്റിക്കൽ തന്നെ ആണ് കേമൻ .. ഏത് ടീമിലും അവന്മാര് ഉണ്ടെങ്കിലെ "സംഭവം " നടക്കൂ .. ലോക ജനതയിൽ 10 ശതമാനം മാത്രമായ ഇവർ വംശനാശ ഭീഷണിയിൽ ആണ് .
ഇവയൊന്നുമല്ല ഇതിലൊന്നും പെടാതെ ഞാൻ തന്നെ റിസർച്ച് ചെയ്ത് കണ്ടെത്തിയ തരം വേറെയുമുണ്ട് ...
5 ) സക്രൂ ഡ്രൈവർ
ഇവർ ഒരു ദിവസം രാവിലെ എല്ലാവരോടും മരം നടാൻ പറയും
ഇവരെ പിന്നെ മരം നടാൻ വിളിച്ചാൽ .. ഇത് വെറും മരം അല്ലെ തൈ ഇല്ലേ എന്ന് ചോദിക്കും
അശോക തൈ കൊടുത്താൽ .. ഇതിൽ ഒക്സിജെൻ ഇല്ല എന്ന് പറയും
ഒക്സിജെൻ ഉള്ള ആൽ മരം കൊടുത്താലോ .. ഇതൊക്കെ മരമാണോ
മരം നടാൻ ഇനി മേലാൽ എന്നെ വിളിക്കരുത് ... എനിക്ക് വേറെ ജോലി ഉണ്ട് ..
പൊതുജനം .. പ്ലിംഗ് ..

No comments:
Post a Comment