Wednesday, February 11, 2015

സുധീരന്‍ കേജ്രിവാള്‍


 സുധീരന്‍  കേജ്രിവാള്‍



കണ്ടാല്‍ ആരും " ഇവന്‍ കൊള്ളാം  "  എന്ന് ഒറ്റ നോട്ടത്തില്‍ ഒരു  എന്ന് മനസ്സില്‍ വിചാരിക്കുന്ന   സ്പേസിഫിക്കെഷനുകളായ

ആറടി പൊക്കം,
സൈക്കള്‍ ടയറില്‍ ബലൂണ്‍ കെട്ടിയ പോലുള്ള ശബ്ദം
പാറ മസ്സില്‍ ,
മലയാള അക്ഷരം "ധ " പോലെ  വിരിഞ്ഞ മാറിടം
ഡൈനിങ്ങ്‌ ടേബിള്‍ കാലുകള്‍  പോലെ കടഞ്ഞ പാദം
കൂളിംഗ്‌ ഗ്ലാസ്
വില കൂടിയ ഡ്രസ്സ്‌
അടി പൊളി ഷൂസ്


ഇവയൊന്നും വേണ്ട ഒരു പുരുഷന്  രണ്ടു രണ്ടു വാക്ക് മാത്രം മതി എന്നാണു കോത പറയുന്നത്

സത്യം
ധൈര്യം


ഇത് കോത എപ്പോഴും വിചാരിക്കുന്നതാണെങ്കിലും  .. ഡല്‍ഹി ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ ഇത് രണ്ടു മാത്രം കൈമുതല്‍  ഉള്ള ഒരു പുരുഷനെ  കണ്ടു

" അരവിന്ദ് കേജരിവാള്‍ "

എന്താ എപ്പോ ഇങ്ങനെ തോന്നാന്‍ എന്നാല്‍

വോട്ടെടുപ്പിന് കുറച്ച് ദിവസം മുന്‍പ് ഡല്‍ഹി ഇമാം ഒരു അലക്ക് അലക്കി

 .. ന്യൂനപക്ഷങ്ങള്‍ മുഴുവന്‍ കേജരിവാളിനു വോട്ടു ചെയ്യണം ..

നമ്മുടെ ഉമ്മന്‍ ചാണ്ടി ചേട്ടനും .. പിന്നരായിയും ഒക്കെ ആഹ്ലാദം കൊണ്ട്  ഉറഞ്ഞു തുള്ളുന്ന ഓഫര്‍

ആഹ്ലാദം ഉള്ളിലൊതുക്കി " ആരുടേയും വോട്ട് വേണ്ടെന്നു പറയില്ല " എന്നൊക്കെ പറഞ്ഞു നാണം കുണുങ്ങി നിന്നേനെ .. ചെന്നിത്തല ഒക്കെ

പക്ഷെ ഇമാമിന്‍റെ ശുപാര്‍ശ യിലൂടെ ഉള്ള ഒരു വോട്ടും എനിക്ക് വേണ്ട എന്ന് പറയാന്‍ കാണിച്ച ആ ധൈര്യം  സമ്മതിച്ചേ മതിയാവൂ ... പഹയാ .. നീ സുലൈമാന്‍ അല്ല ..

ഭാരതം ഒരു അത്ഭുതം ആണ് .  വിവിധ മതങ്ങള്‍ ജാതികള്‍.. സംസ്കാരങ്ങള്‍  .. പരസ്പരം ചേര്‍ന്ന് വിഷു  ക്രിസ്മസ് റംസാന്‍ ചേര്‍ന്ന് ആഘോഷിച്ച് ..  ലോകത്തിനു മുഴുവന്‍ മാതൃക ആവുന്ന  ജനത.

നമുക്ക് ചിന്തിച്ചു നോക്കാം ഈ പുണ്യ ദേശത്ത്   എപ്പോള്‍ ആണ്  മതത്തിന്‍റെ പേരില്‍  കലഹം ഉണ്ടാവുന്നത് .. മതം അതിന്റെ ആദ്ധ്യാത്മികത വിട്ട് ഭരണം ലക്ഷ്യമാക്കുമ്പോള്‍ ആണ്. അപ്പോള്‍ തന്നെ ആണ് അതിന് ചേതനയും  നഷ്ടമാകുന്നത് ..

മത പുരോഹിതര്‍ തനി രാഷ്ട്രീയ വില പേശലുകാര്‍ ആവുന്നു
മതം ആളെ കൂട്ടാന്‍ ഒരു മാര്‍ഗ്ഗം ആകുന്നു
ഉത്സവങ്ങള്‍ മസ്സില്‍ കാണിക്കാനുള്ള വേദികള്‍ ആവുന്നു

കേരളത്തില്‍ ഇപ്പോള്‍ ഉള്ള കുറെ " ഇമാം " മോഡല്‍ രാഷ്ട്രീയക്കാ രേ ഞാന്‍ പറയാം .. ഇത് എന്റെ മാത്രം അഭിപ്രായം ആണ് ..

സുകുമാരന്‍ നായര്‍
വെള്ളാപ്പള്ളി
ഹിന്ദു മഹാ സഭ
കാന്തപുരം മുസല്യാര്‍
ഫാദര്‍ തെലകാട്ട്
കെ സി ബി സി
കാത്തോലിക്കാ സഭ
പുലയ മഹാ സഭ


ഇവരുടെ എല്ലാം മതങ്ങള്‍ വേറെ വേറെ ആണെങ്കിലും .. തനതായ രാഷ്ട്രീയം ഉണ്ടെങ്കിലും  ഒരു സമാനത ഉണ്ട്

ഒരു കാലത്തും അവരുടെ  രാഷ്ട്രീയം വ്യക്തമാക്കില്ല
തിരഞ്ഞെടുപ്പിന് മുന്‍പ് എല്ലാവരെയും ഒന്ന്‍ പേടിപ്പിക്കും
തിരഞ്ഞെടുപ്പിന് തോറ്റ പാര്‍ട്ടിയെ തോല്‍പ്പിച്ചത് ഞങ്ങള്‍
തിരഞ്ഞെടുപ്പിന് ജയിച്ച പാര്‍ട്ടിയെ ജയിപ്പിച്ചത് ഞങ്ങള്‍

കേട്ടാല്‍ തോന്നും ഇവര്‍ പറയുന്നത് കേട്ട് ആണ് ജനം പോയി വോട്ട് ചെയ്യുന്നത് എന്ന് ... അങ്ങനെ അല്ല എന്ന് അവര്‍ക്കും അറിയാമെങ്കിലും .. ചുമ്മാ  കിട്ടുന്നതല്ലേ .. എന്തിനു കളയണം ?


കേരളത്തിലെ  സുധീര രാഷ്ട്രീയക്കാര്‍  ഈ ചുളുവില്‍ വില അടിച്ചു മാറ്റുന്ന മത മേലാളന്മാരെ  തള്ളി പറയാത്തടത്തോളം .. ഇവരെല്ലാം ഈ പേടിപ്പിക്കല്‍ രാഷ്ട്രീയം തുടരും ..

അവിടെ ആണ് കേജരിവാള്‍ വ്യത്യസ്തന്‍ ആയത് .. എനിക്ക് ന്യൂനപക്ഷം എന്ന തരം തിരിവ് വോട്ടു വേണ്ട എന്ന് ഉറക്കെ പറഞ്ഞപ്പോള്‍ .. കേജരിവാളിനു ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ആ മത വിഭാഗത്തില്‍ നിന്നുള്ള  ജനങ്ങള്‍ നല്‍കി . അവസാനം ചമ്മിയത് ഇമാം .. കാരണം ഇമാം പറഞ്ഞത് കേള്‍ക്കാന്‍ നടക്കുന്ന അടിമകള്‍ അല്ല ഞങ്ങള്‍ .. എന്ന് ജനം ഉറക്കെ പറയുക ആയിരുന്നു .. അതിന് ഇടയാക്കിയത് കേജരിവാള്‍ എന്ന മനുഷ്യന്‍റെ സത്യവും ധൈര്യവും ആണ് എന്ന് സമ്മതിച്ചേ പറ്റൂ.


വാല്‍ കഷ്ണം :

മത വിഭാഗം പോകട്ടെ .. ബാര്‍ മുതലാളി മാരുടെ വോട്ടു വേണ്ട എന്ന് പാവം സുധീരന്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തോട്  ഉണ്ടായ പാര്‍ട്ടിയില്‍ ഉള്ളവരുടെ എതിര്‍പ്പ് മാത്രം കണ്ടാല്‍ മതി വട്ട പൂജ്യത്തില്‍ ആ പാര്‍ട്ടി എങ്ങനെ എത്തി എന്ന് മനസ്സിലാക്കാന്‍

വാര്‍ത്ത ലിങ്ക്

http://expresskerala.com/?p=15721











No comments:

Post a Comment